Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Volkswagen Shocks

Europe

ഓട്ടോമൊബൈൽ രംഗത്തെ ഞെട്ടിച്ച് ഫോക്സ്‌വാഗൺ; പ്രമുഖ സ്പാനിഷ് ബ്രാൻഡായ 'സിയറ്റ്' നിർത്തലാക്കാൻ നീക്കം

ബ​ർ​ലി​ൻ: ആ​ഗോ​ള വാ​ഹ​ന നി​ർ​മാ​ണ ഭീ​മ​ന്മാ​രാ​യ ഫോ​ക്സ്‌​വാ​ഗ​ൺ ത​ങ്ങ​ളു​ടെ പ്ര​മു​ഖ സ്പാ​നി​ഷ് ഉ​പ ബ്രാ​ൻ​ഡാ​യ 'സി​യ​റ്റ്' (Seat) വി​പ​ണി​യി​ൽ നി​ന്ന് പി​ൻ​വ​ലി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ആ​ഭ്യ​ന്ത​ര ചെ​ല​വു​ക​ൾ ചു​രു​ക്കു​ന്ന​തി​​ന്‍റെയും ഘ​ട​നാ​പ​ര​മാ​യ പു​നഃ സം​ഘ​ട​ന​യു​ടെ​യും ഭാ​ഗ​മാ​യി 2029-ഓ​ടെ സി​യ​റ്റ് ബ്രാ​ൻ​ഡ് പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കാ​നാ​ണ് മാ​നേ​ജ്‌​മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം. ജ​ർ​മ​ൻ ബി​സി​ന​സ് മാ​ഗ​സി​നാ​യ 'വി​ർ​ട്ഷാ​ഫ്റ്റ്‌​സ്‌​വോ​ഹെ' ആ​ണ് ഈ ​നി​ർ​ണാ​യ​ക വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ഫോ​ക്സ്‌​വാ​ഗ​ൺ സൂ​പ്പ​ർ​വൈ​സ​റി ബോ​ർ​ഡ് വെ​ള്ളി​യാ​ഴ്ച യോ​ഗം ചേ​ർ​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. ക​മ്പ​നി​യു​ടെ 2030-ലേ​ക്കു​ള്ള ഭാ​വി പ​ദ്ധ​തി​ക​ളി​ൽ സി​യ​റ്റ് ബ്രാ​ൻ​ഡി​നെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ക​രം, വി​പ​ണി​യി​ൽ വ​ൻ വി​ജ​യ​മാ​യി മാ​റി​യ സ​ഹോ​ദ​ര ബ്രാ​ൻ​ഡാ​യ 'കു​പ്ര'​യി​ൽ (Cupra) കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ നീ​ക്കം.

സി​യ​റ്റി​ന്‍റെ പി​ന്മാ​റ്റ​ത്തി​നു പി​ന്നി​ലെ കാ​ര​ണ​ങ്ങ​ൾ​

കു​പ്ര​യു​ടെ വ​ൻ മു​ന്നേ​റ്റം: ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി സി​യ​റ്റി​നേ​ക്കാ​ൾ വ​ലി​യ വി​ൽ​പ​ന​യും ജ​ന​പ്രീ​തി​യു​മാ​ണ് സ്പോ​ർ​ട്ടി ബ്രാ​ൻ​ഡാ​യ കു​പ്ര സ്വ​ന്ത​മാ​ക്കു​ന്ന​ത്. 2026-ന്റെ ​ആ​ദ്യ പ​കു​തി​യി​ൽ കു​പ്ര 1,70,100 കാ​റു​ക​ൾ വി​റ്റ​ഴി​ച്ച​പ്പോ​ൾ സി​യ​റ്റി​ന് 1,29,600 വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് വി​ൽ​ക്കാ​ൻ സാ​ധി​ച്ച​ത്.​ ര​ണ്ട് ബ്രാ​ൻ​ഡു​ക​ൾ​ക്കാ​യി അ​ധി​ക വി​ഭ​വ​ങ്ങ​ളും ഫ​ണ്ടും വി​നി​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം, കൂ​ടു​ത​ൽ ലാ​ഭ​ക​ര​മാ​യ കു​പ്ര​യി​ലേ​ക്ക് പൂ​ർ​ണ ശ്ര​ദ്ധ മാ​റ്റു​ന്ന​ത് വ​ലി​യ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ക​മ്പ​നി വി​ല​യി​രു​ത്ത​ൽ. കു​പ്ര​യാ​ണ് ഭാ​വി​യെ​ന്നും സി​യ​റ്റ് പ​ഴ​യ​കാ​ല​ത്തി​ന്റെ ഭാ​ഗ​മാ​യി​ക്ക​ഴി​ഞ്ഞു​വെ​ന്നും ബെ​ർ​ലി​നി​ലെ ഓ​ട്ടൊ​മൊ​ബൈ​ൽ വി​ദ​ഗ്ദ്ധ​ൻ ഫ്രാ​ങ്ക് ഷ്വോ​പ്പെ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, സി​യ​റ്റി​നെ പൂ​ർ​ണ​മാ​യി നി​ർ​ത്ത​ലാ​ക്കാ​തെ റെ​നോ​യു​ടെ 'ഡാ​സി​യ' (Dacia) മോ​ഡ​ലു​ക​ളെ​പ്പോ​ലെ കു​റ​ഞ്ഞ വി​ല​യി​ലു​ള്ള എ​ൻ​ട്രി-​ലെ​വ​ൽ കാ​റു​ക​ളു​ടെ ബ്രാ​ൻ​ഡാ​യി നി​ല​നി​ർ​ത്താ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

ഫോ​ക്സ്‌​വാ​ഗ​ണി​ൽ സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​

പ​ണി​സി​യ​റ്റി​ന്‍റെ പി​ൻ​വാ​ങ്ങ​ൽ ഫോ​ക്സ്‌​വാ​ഗ​ൺ ഗ്രൂ​പ്പി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന വ​ൻ അ​ഴി​ച്ചു​പ​ണി​യു​ടെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ്. വെ​ള്ളി​യാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ ജ​ർ​മ​നി​യി​ലെ നാ​ല് പ്ര​ധാ​ന പ്ലാ​ന്റു​ക​ളു​ടെ (സ്വി​ക്കാ​വ്, എം​ഡ​ൻ, ഹാ​നോ​വ​ർ, ഓ​ഡി പ്ലാ​ന്റാ​യ നെ​ക്കാ​ഴ്സു​ൽം) ഭാ​വി സം​ബ​ന്ധി​ച്ചും ച​ർ​ച്ച ന​ട​ക്കും.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ശാ​ഖ​ക​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കാ​നു​ള്ള ര​ഹ​സ്യ നീ​ക്ക​ങ്ങ​ളും ക​മ്പ​നി സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ചൈ​നീ​സ് ഇ​ല​ക്ട്രി​ക് വാ​ഹ​ന നി​ർ​മ്മാ​താ​ക്ക​ളി​ൽ നി​ന്നു​ള്ള ക​ടു​ത്ത മ​ത്സ​ര​വും രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ ത​ള​ർ​ച്ച​യും മ​റി​ക​ട​ക്കാ​ൻ ഗ്രൂ​പ്പ് സി​ഇ​ഒ ഒ​ലി​വ​ർ ബ്ലൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന ചെ​ല​വു​ചു​രു​ക്ക​ൽ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. എ​ന്നാ​ൽ പ്ലാ​ന്റു​ക​ൾ പൂ​ട്ടു​ന്ന​തി​നും തൊ​ഴി​ൽ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​നു​മെ​തി​രെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ഇ​തി​ന​കം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up